ഏറ്റുമാനൂർ: കറുത്തേടം തെള്ളകം അടിച്ചിറ റോഡിൽ അടിച്ചിറ ജംഗ്ഷൻ മുതൽ പരിത്രാണ ജംഗ്ഷൻ വരെ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇന്നു മുതൽ പ്രവർത്തി പൂർത്തിയാകുന്നതു വരെ പൂർണമായും നിരോധിച്ചിരിക്കുന്നു. ഇതുഴി പോകേണ്ട വാഹനങ്ങൾ ഓൾഡ് എം.സി. റോഡിൽ കൊറ്റുകുളം ജംഗ്ഷനിൽ നിന്നും തിരിഞ്ഞു എം.സി. റോഡിൽ ചൈതന്യ ജംഗ്ഷനിൽ എത്തിച്ചേരാവുന്നതാണ്.