kpms

കോട്ടയം : മതത്തെ ഭരണകൂടവുമായി ഇടകലർത്താനുള്ള നീക്കം അപകടകരമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പെങ്ങുമില്ലാത്ത വിധം പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ട മതത്തിന്റെ പേരിലുള്ള മുതലെടുപ്പുകൾക്കെതിരെ ജനാധിപത്യസമൂഹം ജാഗ്രത പുലർത്തേണ്ടതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് പി.എ.അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ അഡ്വ.എ.സനീഷ്‌കുമാർ, എൻ.ബിജു, വി.ശ്രീധരൻ, പി.വി.ബാബു, ഡോ.ആർ.വിജയകുമാർ, എ.പി.ലാൽകുമാർ, പി.എൻ.സുരൻ, പി.ജെ.സുജാത തുടങ്ങിയവർ സംസാരിച്ചു.