ഗാന്ധിനഗർ: എസ്.എൻ.ഡി.പി യോഗം 5736-ാം നമ്പർ മെഡിക്കൽ കോളേജ് ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും പുന:പ്രതിഷ്ഠയും 10 മുതൽ 13 വരെ നടക്കും. 10ന് വൈകിട്ട് 5.30ന് വിളക്കുമാടം സുനിൽ തന്ത്രിയെ ശാഖാ പ്രസിഡന്റ് പൂർണ്ണകുംഭം നൽകി സ്വീകരിക്കും. 11ന് രാവിലെ 6ന് മഹാഗണപതിഹോമം,7ന് ഗുരുപൂജ, 11ന് ഗുരുദേവ പ്രഭാഷണം, 11.30ന് പ്രസാദമൂട്ട്,വൈകിട്ട് 5ന് മഹാസുദർശനഹോമം, 7ന് ഭഗവൽസേവ, 8.15ന് അരങ്ങ് 2024 -ഭരതനാട്യം, ക്ലാസ്സിക്കൽ ഡാൻസ്, തിരുവാതിര, കൈകൊട്ടിക്കളി. 12ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8 മുതൽ ബ്രഹ്മകലശപൂജ,ജീവകലശവും ബിംബവും ശയ്യയിലേക്ക് എഴുന്നള്ളിക്കൽ, 11ന് ഗുരുദേവ പ്രഭാഷണം, 7.30ന് നാടൻ പാട്ട്. 13ന് 11.52നും 12.15നും മദ്ധ്യേ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പുനഃപ്രതിഷ്ഠ. ക്ഷേത്രാചാര്യൻ സ്വാമി ധർമചൈതന്യ,​ വിളക്കുമാടം സുനിൽ തന്ത്രി,​ രാഹുൽ ശാാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 12.30ന് സാംസ്‌കാരിക സമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ശാന്തമ്മ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡോ.രാധാ ഹരിലാൽ മുഖ്യപ്രഭാഷണം നടത്തും. ഡോ.സന്തോഷ് കുമാർ സന്ദേശം നൽകും. ഡോ.ഉണ്ണികൃഷ്ണൻ എസ് പ്രഭാഷണം നടത്തും. തുടർന്ന് : പ്രസാദമൂട്ട്,വൈകിട്ട് 5.30ന് ദേശതാലപ്പൊലി ഘോഷയാത്ര, 8ന് താലപ്പൊലി വരവേൽപ്പ്‌.