rank

കോട്ടയം: അക്ഷരനഗരിയെന്ന പേര് അന്വർത്ഥമാക്കി, പത്താം ക്ളാസ് പരീക്ഷയിൽ കോട്ടയം ജില്ല സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടി മിന്നി. പരീക്ഷയെഴുതിയവരിൽ 99.92% പേർ വിജയിച്ചു. സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലയായി പാലാ വീണ്ടും മുന്നിലെത്തിയത് ഇരട്ടി മധുരമായി. പാലാ ഉപജില്ലയിൽ പരീക്ഷയെഴുതിവരെല്ലാം ഉപരിപഠനത്തിന് യോഗ്യതനേടി

മുൻ വർഷങ്ങളി ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുള്ള കോട്ടയം ഇതാദ്യമായാണ് ഒന്നാമതെത്തുന്നത്.

ജില്ലയിൽ പരീക്ഷയെഴുതിയ 18,​828 പേരിൽ 18,​813 പേർ ഉപരിപഠനത്തിന് അർഹരായി. പരീക്ഷയെഴുതിയ 9427 ആൺകുട്ടികളിൽ 9415 പേരും 9401 പെൺകുട്ടികളിൽ 9398 പേരും ഉപരിപഠനത്തിന് അർഹതനേടി. .

 3111 ഫുൾ എ പ്ലസ്

ജില്ലയിൽ 3111 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 1012 ആൺകുട്ടികളും 2099 പെൺകുട്ടികളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ജില്ലയിൽ ഏറ്റവുമധികം പേർ എ പ്ലസ് നേടിയത് ഇൻഫർമേഷൻ ടെക്‌നോളജി വിഷയത്തിലാണ്, 15,202 പേർ. ഏറ്റവും കുറവ് എ പ്ലസ് കണക്കിന്, 4836 പേർ.

എ പ്ലസിൽ മുൻപർ
(ആകെ, ആൺ, പെൺ എന്ന ക്രമത്തിൽ)

പാലാ: 723, 260, 463
കാഞ്ഞിരപ്പള്ളി: 774, 244, 530
കോട്ടയം: 1113, 357, 756
കടുത്തുരുത്തി: 501, 151, 350

വിജയ ശതമാനം

പാലാ: 100%
കാഞ്ഞിരപ്പള്ളി: 99.85%
കോട്ടയം: 99.92 %
കടുത്തുരുത്തി: 99.97 %

പാലാ വീണ്ടും

തുടർച്ചയായ നാലാം വർഷമാണ് വിദ്യാഭ്യാസ ജില്ലാ തലത്തിൽ പാലാ മുന്നിലെത്തുന്നത്. പാലാ വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നായി പരീക്ഷയെഴുതിയ 3209 പേരും വിജയിച്ചു. ഇതിൽ 1582 പേർ ആൺകുട്ടികളും 1627 പേർ പെൺകുട്ടികളുമാണ്.