ആലപ്പുഴ : വലിയഴീക്കൽ മുതൽ മതിക്കൽ ജംഗ്ഷൻ വരെയുള്ള തീരദേശ പാതയുടെ വികസനവുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ ഭാഗമായി പൊതു അഭിപ്രായ സ്വീകരണ യോഗങ്ങൾ ഈമാസം 14ന് നടക്കും. ആറാട്ടുപുഴ വില്ലേജ് 6,​7,​8,​9,​10,​11,​12 വാർഡുകളിലെ യോഗങ്ങൾ 14ന് വലിയഴീക്കൽ സുബ്രഹ്മണ്യ സ്വാമി ദേവസ്വം ഹാളിൽ രാവിലെ 10.30ന് തുടങ്ങും.13,​14,​15,​16,​17,​1 എന്നീ വാർഡുകളിലെ യോഗങ്ങൾ എസ്.എൻ മന്ദിരം,​ പത്തിശേരി ഹാളിൽ ഉച്ചകഴിഞ്ഞ് 2 മുതലും തൃക്കുന്നപ്പുഴ വില്ലേജ് 7,​8,​9,​10 വാർഡുകളിലെ യോഗങ്ങൾ മതിക്കൽ ആൽ സന്നിധാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്ത് വൈകിട്ട് 4 മുതലും നടക്കും. ഫെബ്രുവരി 21ന് നടത്താൻ നിശ്ചയിച്ചിരുന്നതും സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതുമായ യോഗമാണ് മേയ് 14ന് നടക്കുന്നത്.