കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന മാമ്പഴക്കൂട്ടം അവധിക്കാല വൃക്തിത്വ വികസനക്യാമ്പ് നാളെ രാവിലെ 10ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും .അഞ്ഞൂറിന് മേൽ കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പിൽ വിവിധ രംഗങ്ങളിലെ പ്രഗത്ഭർ കുട്ടികളുമായി സംവേദിക്കുന്നതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടന്ന് യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ സതീഷ് കുമാർ മണലേൽ, ദിലീപ് കൈപ്പുഴ, സജീഷ് മണലേൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എം.എസ്. സുമോദ്, വനിതാ സംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ എന്നിവർ അറിയിച്ചു.