ചങ്ങനാശ്ശേരി : തൃക്കൊടിത്താനം ശ്രീഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിലെ ആറാം ഉത്സവദിനമായ ഇന്ന് ദേശതാലപ്പൊലി ഘോഷയാത്ര നടക്കും.

വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, ദീപാരാധന, ദേശതാലപ്പൊലി ഘോഷയാത്ര. എസ്.എൻ.ഡി.പി യോഗം

59,1348,1349 നമ്പർ ശാഖകളുടെ നേതൃത്വത്തില്‍ ആരംഭിച്ച് 8ന് കുന്നുംപുറം ജംഗ്ഷനിലെത്തിയ ശേഷം ക്ഷേത്രത്തിലേക്ക്. തുടര്‍ന്ന് ആകാശവിസ്മയം 9ന് മഹാപ്രസാദഊട്ട്

9.30ന് വിളക്കിനെഴുന്നള്ളിപ്പ്, മംഗളപൂജ.