vac

കോട്ടയം : ജില്ലയിൽ നിന്ന് സംസ്ഥാന ഹജ് കമ്മിറ്റി മുഖേന തീർത്ഥാടനത്തിന് പോകുന്ന ഹാജിമാരുടെ വാക്‌സിനേഷൻ മേയ് 13 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കോട്ടയം ജനറൽ ആശുപത്രി എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ അറിയിച്ചു. ഇൻഫ്ലുൻസ, പോളിയോ, മസ്തിഷ്‌കജ്വരം എന്നീ രോഗങ്ങൾക്കെതിരെയാണ് ഹാജിമാർക്ക് വാക്‌സിൻ നൽകുക. ഹജ്ജ് കർമ്മത്തിനായി സൗദി അറേബ്യ സന്ദർശിക്കുന്നവർക്ക് ലോകാരോഗ്യ സംഘടനയും സൗദി സർക്കാരും വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.