ചങ്ങനാശേരി : കേരള പ്രൈമറി ഹെഡ്‌മാസ്റ്റഴ്‌സ് ഫ്രണ്ട് (കെ.പി.എച്ച്.എഫ്) സംസ്ഥാന സമ്മേളനം ചങ്ങനാശേരി അരിക്കത്തിൽ (അമൃത) ഓഡിറ്റോറിയത്തിൽ ഇന്നും, നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് 6 ന് സംസ്ഥാന കൗൺസിൽ. നാളെ രാവിലെ 10 ന് പ്രതിനിധി സമ്മേളനം സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും. 10.30 ന് സാംസ്‌കാരിക സമ്മേളനം സെബാസ്റ്റ്രൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 11 ന് വിദ്യാഭ്യാസ സമ്മേളനം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ്
പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യും. 11.30 ന് പൊതുസമ്മേളനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. 12 ന് യാത്രഅയപ്പ് സമ്മേളനം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 2 ന് വനിതാ സമ്മേളനം കേരള വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്യും.