വൈക്കം : ഉല്ലല ആനിക്കാപ്പള്ളിൽ ദേവീ ക്ഷേത്രത്തിൽ സർപ്പങ്ങൾക്ക് കളമെഴുത്തും പാട്ടും, പ്രതിഷ്ഠാവാർഷികവും 13 വരെ നടക്കും. ഗണപതിഹോമം, സർപ്പത്തിന് ഭസ്മക്കളം, കരിനാഗയക്ഷിക്ക് പൊടിക്കളം, നടതുറക്കൽ, നാഗയക്ഷിക്ക് പൊടിക്കളം, മണിനാഗത്തിന് പൊടിക്കളം, സർപ്പയക്ഷിക്ക് പൊടിക്കളം, അഞ്ചുശിരമണിനാഗത്തിന് പൊടിക്കളം, കൂട്ടക്കളം എന്നിവയാണ് പ്രധാന ചടങ്ങുകൾ. പ്രതിഷ്ഠാവാർഷികത്തിന്റെ ദീപപ്രകാശനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവഹിച്ചു. ചടങ്ങുകൾക്ക് തന്ത്രി മുരളീധരൻ, സർപ്പാചര്യൻ ബാലകൃഷ്ണൻ തൃച്ചാറ്റുകുളം എന്നിവർ മുഖ്യകാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് സി.ടി കൊച്ചുമോൻ, സെക്രട്ടറി പി.ആർ തിരുമേനി എന്നിവർ നേതൃത്വം നൽകി.