plus

കോട്ടയം : പ്ളസ് ടുവിന് കൂടുതൽ പേർക്കും സയൻസിനോടാണ് പ്രിയം. ഒപ്പം ഇഷ്ട സ്കൂളും പലരും മനസിൽ കരുതിയിട്ടുണ്ട്. പത്തിലെ വിജയശതമാനം ഉയർന്നതോടെ ഇത് എത്ര മാത്രം സാദ്ധ്യമാകുമെന്ന് കണ്ടറിയണം. പത്താം ക്ളാസ് ഫലത്തിന്റെ അനുപാതത്തിൽ പ്ളസ് ടു സീറ്റ് അധികമാണെങ്കിലും സി.ബി.എസ്.ഇ ഫലം കൂടി വന്നാൽ അഡ്മിഷൻ ടൈറ്റാവും. ജില്ലയിൽ നിലവിൽ 21855 ഹയർ സെക്കൻഡറി സീറ്റുകളാണുള്ളത്. ചുരുക്കം ചില അൺ എയ്ഡഡ് സ്‌കൂളുകളിലും പ്ലസ് ടുവുണ്ട്. ഭൂരിഭാഗം സി.ബി.എസ്.ഇ സ്കൂളുകളിലും പ്ലസ് ടു സൗകര്യമുണ്ടെങ്കിലും, പത്താം ക്ളാസ് വരെ സി.ബി.എസ്.ഇ പഠിച്ച ഭൂരിഭാഗത്തിനും പ്ലസ് ടുവിന് സംസ്ഥാന സിലബസിനോടാണ് പ്രിയം. ജില്ലയിൽ ഇത്തവണ സംസ്ഥാന സിലബസിൽ 18813 പേർ ഉപരിപഠനത്തിന് അർഹരായി. ഐ.സി.എസ്.സി സിലബസിലെ ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

 15 പേർ കൂടി ജയിച്ചിരുന്നെങ്കിൽ

പത്താം ക്ളാസ് പരീക്ഷയിൽ വെറും 15 പേർ മാത്രമാണ് ജില്ലയിൽ നിന്ന് തോറ്റത്. കഴിഞ്ഞ വർഷം ഇത് 24 ആയിരുന്നു. കഴിഞ്ഞ തവണ 2927 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചതെങ്കിൽ ഇത്തവണ് അത് 3111 പേർക്കായി. കഴിഞ്ഞ തവണത്തേക്കാൾ പരീക്ഷ എഴുതിയവരുടെ എണ്ണത്തിൽ 73 പേരുടെ കുറവുണ്ടായപ്പോഴാണ് എ പ്ലസുകാരുടെ എണ്ണം വർദ്ധിച്ചത്.

ഉയരുന്ന പ്രശ്നങ്ങൾ

 മെച്ചപ്പെട്ട വിജയ ശതമാനമുള്ള സ്കൂളുകളിൽ നോട്ടം

 മാർക്ക് കൂടിയവർ പോലും തുടർ അലോട്ട്മെന്റുകൾക്ക് കാക്കണം

 മാനേജ്മെന്റ് സീറ്റിൽ റിസൾട്ട് വരും മുന്നേ പ്രവേശനം ഉറപ്പാക്കി