f

ഡിഗ്രി മൂല്യനിർണയം തുടങ്ങി

എം.ജി സർവകലാശാല ഡിഗ്രി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾക്ക് തുടക്കമായി. ആറാം സെമസ്റ്റർ സി.ബി.സി.എസ് പരീക്ഷയുടെ 2ലക്ഷം ഉത്തരക്കടലാസുകളാണ് 9 ക്യാമ്പുകളിൽ പരിശോധിക്കുന്നത്. 14ന് മൂല്യനിർണയം പൂർത്തീകരിച്ച് 25ന് മുൻപ് ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമെന്ന് പരീക്ഷാ കൺട്രോളർ ഡോ.സി.എം.ശ്രീജിത്ത് പറഞ്ഞു. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പാലാ സെന്റ് തോമസ് കോളേജിലെ മൂല്യനിർണയ ക്യാമ്പിൽ ഇന്നലെ സന്ദർശനം നടത്തി.