കോട്ടയം: കുമരകം വിരിപ്പുകാലാ ശ്രീനാരായണ ബോട്ട് ക്ലബിന്റെ 36-ാമത് വാർഷിക പൊതുയോഗം 12ന് വൈകുന്നേരം 4ന് ക്ലബ് ഹാളിൽ കൂടും. പ്രസിഡന്റ് പി.ബി അശോകൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എ.എസ് മോഹൻദാസ് , വൈസ് പ്രസിഡന്റ്‌ വി.കെ ജോഷി എന്നിവർ സംസാരിക്കും.പി.ബി അശോകൻ വരവ്-ചിലവ് കണക്ക് അവതരിപ്പിക്കും.എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി എ.എസ് മോഹൻദാസ് അറിയിച്ചു.