pine-apple

കോട്ടയം : കേരളത്തിലെ സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങൾ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കയറ്റുമതി ചെയ്യുന്നതിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. സംസ്കരിച്ച ഏത്തപ്പഴം, പൈനാപ്പിൾ, ചക്കപ്പഴം. തേങ്ങാപ്പാൽ ,വെളിച്ചെണ്ണ, വയനാടൻ ഉത്പന്നങ്ങൾ അമേരിക്ക, ഓസ്ട്രേലിയ , ന്യൂസിലാൻഡ് രാജ്യങ്ങളിലേക്കാണ് അയക്കുന്നത്. ഭക്ഷ്യ സംസ്കരണ വിഭാഗത്തിൽ 360 ഓളം ഉത്പന്നങ്ങൾ സഹകരണ സംഘങ്ങളുടേതാണ്. ഇവ ഗുണ നിലവാരം ഉറപ്പാക്കി കയറ്റുമതി ചെയ്യും. നിലവിലെ കോ ഓപ് മാർട്ടുകൾ ശക്തമാക്കി എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കും. മറ്റു സംസ്ഥാനങ്ങളിലും സഹകരണ ഉത്പന്നങ്ങൾ എത്തിക്കും. കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കാൻ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.