sad

കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായി. ഫാ. എം.പി.ജോർജ്, ഫാ. ഡോ.കെ.എം.ജോർജ്, ഷിബു മാത്യു, സര്യകാലടി മന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം ഷഫീക് ഫാദൽ മന്നാനി എന്നിവർ പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പബ്ലിക് ലൈലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ലൈബ്രറി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗ്രന്ഥശാല എന്നതിലുപരി കല - സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും സംഗമസ്ഥലമാണ് ലൈബ്രറി എന്ന് ഫാ ഡോ.കെ.എം.ജോർജ് അഭിപ്രായപ്പെട്ടു.