കോട്ടയം: മാർത്തോമ്മാ സഭയുടെ വികസന വിഭാഗമായ ഡെവലപ്പ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് വികസന സംഘത്തിന്റെ കോട്ടയം കൊച്ചി ഭദ്രാസന പ്രവർത്തന ഉദ്ഘാടനം 11 ന് ഉച്ചയ്ക്ക് മൂന്നിന് കോട്ടയം വടവാതൂർ സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ പള്ളിയിൽ ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തീമഥിയോസ് എപ്പിസ്‌കോപ്പാ നിർവഹിക്കും. വികസനസംഘം വൈസ് പ്രസിഡന്റ് സജീവ് തോമസ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ജനറൽ സെകട്ടറി മോൻസി വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. വികാരി ജനറാൾ മാത്യു ജോൺ, ഭദ്രാസന സെക്രട്ടറി അലക്സ് എബ്രഹാം, അഡ്വ.ബിനു വി.ഈപ്പൻ നോബിൾ തോമസ്, ജോസി കുര്യൻ കോരാ കുര്യൻ ,പി കെ തോമസ് പ്ലാച്ചിറ ,എം.എസ്.റോയി എന്നിവർ പങ്കെടുക്കും.