മുണ്ടക്കയം: എ പ്ലസ് നേടി ഇരട്ട സഹോദരങ്ങൾ നാടിന് അഭിമാനമായി. കൂട്ടിക്കൽ മുണ്ടുപാലം ബിജോയ്-ഡാലിയ ദമ്പതികളുടെ മക്കളായ ജെറിൻ ബിജോയ്, ഷെറിൻ ബിജോയ് എന്നിവരാണ് പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ഏന്തയാർ ജെ.ജെ മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. എസ്.എസ്.എൽ.സി പരീക്ഷയിലും ഈ സഹോദരങ്ങൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റാണ് ബിജോയ് ജോസ്.