rugminiswayavaram

വൈക്കം: കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്ര ഭക്തിനിർഭരമായി. ശ്രീകുരുംബ മഹിളാ സമാജത്തിന്റെ നേതൃത്വത്തിലാണ് ഘോഷയാത്ര നടത്തിയത്. ക്ഷേത്രം മേൽശാന്തി ടി.എൻ രാധാകൃഷ്ണൻ, യജ്ഞാചാര്യൻ ആമ്പല്ലൂർ അജിത്ത് സ്വാമി എന്നിവർ കാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ.വേണുഗോപാൽ, സെക്രട്ടറി കെ.ഡി.അശോകൻ, മാനേജർ ഇ.ബി.പ്രജിത്ത്, ട്രഷറർ എൻ.എസ്.സിദ്ധാർത്ഥൻ, പ്രദീപ്, വിജയൻ, അരവിന്ദാക്ഷൻ, പ്രകാശൻ, രാജൻ, ശ്രീകുരുംബ മഹിളാ സമാജം പ്രസിഡന്റ് സിനി ഉദയപ്പൻ, സെക്രട്ടറി ഇന്ദു സനീഷ് എന്നിവർ നേതൃത്വം നൽകി.