പാലാ : പ്ലസ്ടു പരീക്ഷയിൽ നേടിയ മിന്നുംവിജയം അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സോഷ്യൽമീഡിയയിൽ ആഘോഷമാക്കി നടിയും അവതാരകയുമായ മീനാക്ഷി. മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ : 'അമ്മേ.. ഞാൻ ട്വൽത്ത് ഫെയിൽ അല്ല പാസ്! 83 ശതമാനം ന്ന്.' അഭിനന്ദനങ്ങളുമായി നിരവധിപ്പേരാണ് പോസ്റ്റിന് താഴെയെത്തിയത്. ആരാധകരുടെ രസകരമായ കമന്റുകൾക്ക്, മറുപടികളും മീനാക്ഷി നൽകി.
'ഇതേ കിട്ടിയുള്ളൂ' എന്നു ചോദിച്ച ആരാധകന് 'തേ ഒത്തൊള്ളൂ' എന്നായിരുന്നു മറുപടി. പരീക്ഷയിൽ ലഭിച്ച ഉയർന്ന മാർക്കു കണ്ട്, 'കോപ്പിയടിച്ച്... നമ്മള് സെയിം വൈബ് അല്ലേ... ചേട്ടനും പെങ്ങളും' എന്ന് കമന്റ് ചെയ്ത ആരാധകന്, 'സഹോദരങ്ങളിൽ ഒന്ന് നല്ലതും മറ്റേത് ചീത്തയുമായിരുന്നു' എന്നായിരുന്നു മറുപടി.