ചങ്ങനാശേരി: എയ്ഡഡ് വിദ്യാഭ്യാസമേഖലയെ തകർക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഡെമോക്രാറ്റിക് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണേതര വിഭാഗത്തിലുള്ള മാനേജ്‌മെന്റുകളെ അഴിമതിക്കാരുടെ ഗണത്തിൽപ്പെടുത്താനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ സുഗമമാകുന്നതിനുള്ള കോടതി വിധികൾ സർക്കാരാനെതിരാണെങ്കിൽ മേൽക്കോടതിയെ സമീപിക്കുന്ന വിചിത്രകാഴ്ചയാണ്. എയ്ഡഡ് സ്ഥാപനങ്ങളെ തകർക്കാൻ ചില രാഷ്ട്രീയപാർട്ടികളും ഉദ്യോഗസ്ഥരും ചേർന്ന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിക്യുട്ടീവ് കൗൺസിൽ അംഗം ഹരികുമാർ കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സ്‌കൂൾസ് ജനറൽ മാനേജർ അഡ്വ.ടി.ജി.ജയകുമാർ സന്ദേശം നൽകി.