ആലപ്പുഴ : വലിയഴീക്കൽ പാലം മുതൽ തൃക്കുന്നപ്പുഴ മതിക്കൽ ജംഗ്ഷൻ വരെയുള്ള തീരദേശപാതയുടെ വികസനവുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ ഭാഗമായി 14 ന് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ വില്ലേജുകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പൊതു അഭിപ്രായ സ്വീകരണയോഗങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.