arest

ഈരാറ്റുപേട്ട : പോക്‌സോ കേസിൽ ഈരാറ്റുപേട്ട നടയ്ക്കൽ കീരിയാംതോട്ടം ഭാഗത്ത് അമ്പഴത്തിനാൽ വീട്ടിൽ സിറാജ് കെ.എം (37) അറസ്റ്റിൽ. ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എസ്.എച്ച്.ഒ എച്ച്.എൽ.ഹണിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.