nano

കോട്ടയം : എം.ജി സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന നാനോ സയന്‍സ് രാജ്യാന്തര സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. അപ്പോളോ ടയേഴ്സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്പ്മെന്‍റ് വിഭാഗം ചീഫ് അഡ്വൈസര്‍ പി.കെ. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗം ഡോ. നന്ദകുമാര്‍ കളരിക്കല്‍, സ്കൂള്‍ ഓഫ് നാനോസയന്‍സ് ആൻഡ് നാനോ ടെക്നോളജി ഡയറക്ടര്‍ പ്രൊഫ. സാബു തോമസ്, ജോയിന്‍റ് ഡയറക്ടര്‍ ഡോ. എം.എസ് ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.