വിഴിക്കത്തോട്: എസ്.എൻ.ഡി.പി.യോഗം 1346 നമ്പർ വിഴിക്കത്തോട് ശാഖാ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനഉത്സവം 13,14,15 തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് കെ.ജി.സുകുമാരൻ, സെക്രട്ടറി എ.കെ.വിജയകുമാർ, വൈസ് പ്രസിഡന്റ് ശോഭന രവി എന്നിവർ അറിയിച്ചു. 13ന് രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, 7ന് വിശേഷാൽ പൂജകൾ, 8ന് കലശപൂജ, 9ന് കൊടിയേറ്റ് എസ്.എൻ.ഡി.പി.യോഗം ഹൈറേഞ്ച് യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ നിർവഹിക്കും. 9.30ന് കലശാഭിഷേകം,1ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് സമൂഹപ്രാർത്ഥന, 6.30ന് ദീപാരാധന. 14ന് രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, 9ന് സമൂഹപ്രാർത്ഥന, 10.30ന് പ്രഭാഷണം ഗുരുദർശന രഹന ചാലക്കുടി,1ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് സമൂഹപ്രാർത്ഥന, 6.30ന് ദീപാരാധന, 7.30ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. 15ന് രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, 8.30ന് വിശേഷാൽപൂജകൾ, 9ന് സമൂഹപ്രാർത്ഥന,10ന് യൂത്ത്മൂവ്‌മെന്റ് ബാലജന സംഗമം,10.30ന് പ്രഭാഷണം മുരളീധരൻ ഗുരുഗ്രാമം മണിമല,1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5,30ന് സമൂഹപ്രാർത്ഥന, 6.30ന് ദീപാരാധന, 7ന് മഹാസുദർശനഹോമം.