കോട്ടയം : എട്ടുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് എം.ജി സർവകാലയിലെ ഗവേഷണപഠന വകുപ്പുകൾ, കോട്ടയം മെഡിക്കൽ കോളേജ്, കോട്ടയം എൻജിനിയറിംഗ് കോളേജ് സന്ദർശിക്കുന്നതിനും വിവിധ കോഴ്‌സുകളെ പരിചയപ്പെടുത്തുന്ന പഞ്ചദിന വിദ്യാഭ്യാസ മാർഗനിർദ്ദേശ പഠനക്കളരിയിൽ പങ്കെടുക്കുന്നതിനും ജില്ലയിലെ മുതിർന്നവരുടെ സംഘടനയായ 'യു ത്രി എ കോട്ടയം ' അവസരം ഒരുക്കും. 14ന് രാവിലെ 10ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ. സി.റ്റി. അരവിന് കുമാർ സർവകലാശാല അസംബ്ലി ഹാളിൽ ഉദ്ഘാടനം നിർവഹിക്കും. കോട്ടയം
ഹോളി ഫാമിലി സ്‌കൂളിൽ 15 മുതൽ 18 വരെ പരിശീലനക്കളരി നടത്തും. വിവരങ്ങൾക്ക് 97463 83147 എന്ന നമ്പറിൽ ബന്ധപ്പെടുക.