വൈക്കം : എസ്.എൻ.ഡി.പി യോഗം വൈക്കം ടൗൺ 111ാം നമ്പർ ശാഖാ യോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഇ.എൻ ഹർഷകുമാറിന്റെ വസതിയിൽ നടന്നു. വാർഷിക സമ്മേളനം ശാഖാ പ്രസിഡന്റ് എൻ.കെ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ ജി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ വിജയപ്പൻ, ശാഖാ വൈസ് പ്രസിഡന്റ് ലൈലാ ബാലകൃഷ്ണൻ, കൺവീനർ ഉദയകുമാരി, ഇ.എൻ ഹർഷകുമാർ, ടി.അനിൽകുമാർ, എസ്.ബിജു, കെ.ചന്ദ്രൻ, ബിനിൽകുമാർ, എൻ.അനിൽകുമാർ, കെ.അനിലാത്മജൻ, ഗീതാ സുരേഷ് എന്നിവർ പ്രസംഗിച്ചു.