മണിമല: ആലപ്ര മുളങ്കാവ് ശ്രീമഹാദേവ ക്ഷേത്രത്തിലെ അലങ്കാരഗോപുര സമർപ്പണം ഇന്നും ഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ 19വരെയും നടക്കും. ചേപ്പാട് ഹരിശങ്കറാണ് യജ്ഞാചാര്യൻ. ഇന്ന് വൈകിട്ട് 7ന് നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനവും അലങ്കാര ഗോപുര സമർപ്പണവും അജയ് ഹാച്ചറീസ് ഉടമ പി.വി.ജയൻ ഉദ്ഘാടനം ചെയ്യും.. ക്ഷേത്രം പ്രസിഡന്റ് വി.പി.വിജയൻ അദ്ധ്യക്ഷത വഹിക്കും. അലങ്കാര ഗോപുര ശിൽപ്പി സെൽവരാജ് ആചാരിയെ ആദരിക്കും. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി അനുഗ്രഹപ്രഭാഷണം നടത്തും. ക്ഷേത്രം ജനറൽ സെക്രട്ടറി കെ.എൻ.അനിൽകുമാർ സ്വാഗതവും കൺവീനർ സി.കെ.രാധാകൃഷ്ണൻ നന്ദിയും പറയും. നാളെ രാവിലെ 5.30ന് ഗണപതിഹോമം, 6.15ന് ദീപപ്രതിഷ്ഠ, 7ന് സപ്താഹ ആരംഭം.