ഞീഴൂർ : നദികളും തോടുകളും മാലിന്യമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ കോൺഫെഡറേഷൻ നാഷണൽ ചെയർമാൻ അനന്തകുമാർ നടത്തുന്ന നദി സംരക്ഷണ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുമ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ ഞീഴൂർ കൊച്ചുതോട് വൃത്തിയാക്കി. ഒരുമയുടെ 33 അംഗങ്ങളും, 11 കുട്ടികളും പങ്കെടുക്കുന്ന ശുചീകരണ യജ്ഞം ഇന്നലെ രാവിലെ 6. 30ന് ആരംഭിച്ചു.
ശുചീകരണ പ്രവർത്തനത്തിന് ഒരുമ പ്രസിഡന്റ് കെ.കെ.ജോസ്, പ്രകാശ്,രവി, കെ.പി.വിനോദ്, ജോയ് മയിലംവേലി, റോബിൻ, ജോമോൻ, മണിലാൽ, സിൻജാ ഷാജി ശ്രുതി സന്തോഷ്, അർച്ചന ഹരിദാസ്, സുധ മോഹൻ എന്നിവർ നേതൃത്വം നൽകി.