ചങ്ങാനാശേരി : അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കേരള പ്രൈമറി ഹെഡ്മാസ്റ്റഴ്‌സ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്ദേശ രാജ്യങ്ങളിൽ ഉൾപ്പടെ പ്രൈമറി വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. എന്നാൽ നമ്മുടെ രാജ്യത്ത് ഈ തലത്തിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നതാണ് വാസ്തവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരിക്കത്തിൽ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് സാലു പതാലിൽ അദ്ധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം എൽ എ, ലാലിച്ചൻ കുന്നിപ്പറമ്പിൽ, എ എച്ച് ഹാഫീസ്, ഗായത്രി ദേവി, കുര്യൻ ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.