കുമരകം: കുമരകം സെൻ്റ് ജാേൺസ് നെപുംസ്യാനോസ് കത്തോലിക്കാ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി.ജോൺ നെപുംസ്യാനാേസിന്റെ തിരുനാളിനും, അമലോത്ഭവ മാതാവിന്റെ ദർശനതിരുനാളിനും ഇന്ന് കൊടിയേറും. 16ന് സമാപിക്കും. രാവിലെ വികാരി ഫാ.മാത്യു കുഴുപ്പിള്ളിൽ കൊടിയേറ്റി തിരുസ്വരു പ്രതിഷ്ഠയും വിശുദ്ധ കുർബാനയും നടത്തും. വൈകുന്നേരം 6.30ന് സൺഡേ സ്കൂളിന്റേയും വിവിധ ഭക്തസംഘടനകളുടെയും വാർഷികം. പാസ്റ്ററൽ കോഡിനേറ്റർ ഫാ.മാത്യു മണക്കാട്ട് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കലാസന്ധ്യ അരങ്ങേറും. 13ന് ദർശന തിരുനാൾ ആഘോഷം, വൈകിട്ട് 6.30ന് പ്രദക്ഷിണം, 7ന് മെഗാഷാേ. 14ന് രാവിലെ ഏഴിന് സുറിയാനി പാട്ടുകുർബാന,വൈകുന്നേരം 6.30ന് കുരിശുപള്ളിയിൽ നിന്നും പ്രദക്ഷിണം. 15ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. 10ന് തിരുനാൾ റാസ. 16ന് മരിച്ചവരുടെ ഓർമ്മദിനം.