മുരിക്കുംവയൽ: മല അരയ മഹാസഭ സംസ്ഥാനത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കും. പരാമ്പര്യ ചികിത്സാ രീതികളെ സംയോജിപ്പിച്ചായിരിക്കും ആതുര ശുശ്രൂഷ രംഗത്തേക്കു ചുവടുവെയ്ക്കുന്നത്. പദ്ധതിക്കായി ഒരു കോടി രൂപ സമാഹരിക്കാൻ മലഅരയ വനിതാ --യുവജന - ബാലസഭ സംഘടനകളുടെ സംയുക്ത വാർഷിക സമ്മേളനം തീരുമാനിച്ചു. വാർഷിക സമ്മേളനം മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് എം.കെ സജി ഉദ്ഘാടനം ചെയ്തു. മല അരയ വനിതാ സംഘടനാ സംസ്ഥാന പ്രസിഡന്റ് അജിത അശോകൻ അദ്ധ്യക്ഷത വഹിച്ചു. യുവജന സംഘടന ജനറൽ സെക്രട്ടറി പ്രൊഫ.സുബിൻ വി.അനിരുദ്ധൻ സ്വാഗതം പറഞ്ഞു. സഭാ ജനറൽ സെക്രട്ടറി പി.കെ സജീവ് അനുഗ്രഹപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷൈലജ നാരായണൻ, സഭാ സെക്രട്ടറി സനൽ കാവനാൽ, ശ്രീശബരീശ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.സ്വാതി കെ ശിവൻ, പ്രൊഫ: അരുൺനാഥ്‌ ടി.പി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ദേവികാരാജ് (യുവജന സംഘടന സംസ്ഥാന പ്രസിഡൻ്റ്), പ്രൊഫ: സുബിൻ വി അനിരുദ്ധൻ (ജനറൽ സെക്രട്ടറി), അജിതാ അശോകൻ (വനിതാ സംഘടന പ്രസിഡൻ്റ്), സുശീല രാധാകൃഷ്ണൻ(ജനറൽ സെക്രട്ടറി), ദർശന രാജൻ (ബാലസഭാ പ്രസിഡൻ്റ്), അക്ഷരാഷാജി (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.