kappa

കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തി. കുറവിലങ്ങാട് ചാലിശേരിയിൽ വീട്ടിൽ അമൽമധു (23), ഭരണങ്ങാനം കുടമറ്റത്ത് വീട്ടിൽ ബിനീഷ് ബേബി (23) എന്നിവരെയാണ് ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അമൽ മധുവിന് കുറവിലങ്ങാട് സ്റ്റേഷനിലും, കുറവിലങ്ങാട് എക്‌സൈസ് റേഞ്ച് ഓഫീസിലുമായി അടിപിടി, തട്ടിക്കൊണ്ടു പോകൽ, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന കേസുകളും, ബിനീഷ് ബേബിയ്ക്ക് പാലാ പൊലീസ് സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ കേസുകളുമുണ്ട്.