ചങ്ങനാശേരി: അസംപ്ഷൻ ഓട്ടോണമസ് കോളേജിലെ 2024-2025 വർഷത്തേക്കുള്ള 19 ഡിഗ്രി പ്രോഗ്രാമുകളിലേയ്ക്കും 9 പിജി പ്രോഗ്രാമുകളിലേയ്ക്കുമുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അടുത്ത വർഷം ക്ലാസുകൾ 9 മണിമുതൽ 2 മണിവരെയായിരിക്കും. രണ്ടു മണിക്കുശേഷം പാർട്ട് ടൈം ജോലി ചെയ്യുവാനും തൊഴിലധിഷ്ഠിത കോഴ്‌​സുകൾ പഠിക്കുവാനുമുള്ള സൗകര്യം ഉണ്ടായിരി ക്കും. 75 വർഷത്തെ പാരമ്പര്യമുള്ള ഈ വനിതാ കലാലയത്തിൽ സിവിൽ സർവീസ്, ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ, പി. എസ്. സി, ബാങ്ക് മത്സര പരീക്ഷ കൾ, പ്‌ളേസ്‌മെന്റ്ര് എന്നിവയ്ക്കുള്ള പരീശീലനവും ഉണ്ടായിരിക്കും. കോളേജ് വെബ്‌സൈറ്റിലൂടെയോ നേരിട്ടു കോളേജിൽ വന്നോ അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ:. 9447355840, 9895871037.