കോട്ടയം : ലോക മാതൃദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാതൃദിനാചരണം സംഘടിപ്പിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, കെ.എസ്.എസ്.എസ് സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സിസ്റ്റർ ജോയിസി എസ്.വി.എം എന്നിവർ പ്രസംഗിച്ചു. ബോധവത്ക്കരണ സെമിനാറിന് കേരള സോഷ്യൽ സർവീസ് ഫോറം റിസോഴ്‌സ് പേഴ്‌സൺ സജോ ജോയി നേതൃത്വം നൽകി. കൂടാതെ അമ്മമാരെ ആദരിക്കലും നടത്തി.