കാഞ്ഞിരപ്പള്ളി: മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ രാവിലെ 9.30ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സുമി ഇസ്മയിൽ അദ്ധ്യക്ഷയാകും.