മോനിപ്പിള്ളി: എസ്.എൻ.ഡി.പി യോഗം 407ാം നമ്പർ മോനിപ്പള്ളി ശാഖയിലെ ഗുരുദർശന കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർമാൻ പി.കെ ബാബു പൊട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ ടി.സി ബൈജു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ രാജൻ കപ്പിലാംകൂട്ടം, ശാഖാ കൺവീനർ കെ. എസ് ജയപ്രകാശ്,കുര്യനാട് ശാഖ സെക്രട്ടറി തുളസിദാസ്, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി മെമ്പർ ബിനീഷ് രവി, കുടുംബയൂണിറ്റ് ചെയർമാൻ സി.വി ദാസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധാമോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ഹരികൃഷ്ണൻ ടി.എൽ, സെക്രട്ടറി കെ.വി ധനേഷ്, യൂണിയൻ വനിതാസംഘം കൗൺസിലർ സിന്ധു ജയകുമാർ, സനൽ തടത്തിൽ, എൻ.സി അഭിലാഷ് എന്നിവർ പ്രസംഗിച്ചു. ജയൻപ്രസാദ് മേമ്മുറി പ്രഭാഷണം നടത്തി.
ഫോട്ടോ എസ് എൻ ഡി പി യോഗം 407 നമ്പർ മോനിപ്പിള്ളി ശാഖയിലെ ഗുരുദർശന കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ ഡി പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.