പെരുന്തുരുത്ത്: എസ്.എൻ.ഡി.പി യോഗം പെരുന്തുരുത്ത് ശാഖാ യൂത്ത്മൂവ്‌മെന്റ് സംഘടിപ്പിച്ച ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പിന്റെ സമാപനയോഗവും ജേഴ്‌സി വിതരണവും നടന്നു. ശാഖ പ്രസിഡന്റ് മണിയപ്പൻ ഉഴത്തിൽ ഉദ്ഘാടനം ചെയ്തു.യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഖിൽദാസ് അദ്ധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി തങ്കച്ചൻ ഉദയംതറ, വൈസ് പ്രസിഡന്റ് പുഷ്‌കരൻ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അനന്തു സി അശോക്, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ രാഹുൽ കെ.എസ്, അരുൺ കെ.ബി, മുൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഭിജിത്ത് ബാബു, ലിജിത്ത്, യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് റെജിമോൻ എന്നിവർ പ്രസംഗിച്ചു.