കുറവിലങ്ങാട്: കോഴാ നരസിംഹസ്വാമി ക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷത്താടനുബന്ധിച്ചുള്ള ഭാഗവത സപ്താഹയജ്ഞത്തിന് നാളെ തുടക്കമാകും. രാത്രി 7ന് കുടൽമന ഹരി നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. ദശാവതാരം ചന്ദനംചാർത്തിൽ നാളെ നരസിംഹാവതാരം ദർശിക്കാം. 22നാണ് നരസിംഹജയന്തി. സപ്താഹയജ്ഞം 21ന് സമാപിക്കും.
നരസിംഹജയന്തി ആഘോഷത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാത്രി 8ന് അന്നദാനം.രാത്രി ഏഴിന് വിവിധ കലാപരിപാടികൾ. ഇന്ന് കലാമണ്ഡലം അനു ബാലചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന നൃത്താർപ്പണം .15ന് സംഗീതസദസ്.16ന് തിരുവാതിരകളി.18ന് നൃത്തസന്ധ്യ. 19ന് നളന്ദ അക്കാദമി ഓഫ് ആർട്‌സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. 21ന് ദക്ഷയാഗം കഥകളി. 15 മുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ പ്രസാദമൂട്ട്. നരസിംഹജയന്തി ദിനമായ 22ന് രാവിലെ 6 മുതൽ കദളിക്കുല സമർപ്പണം. 7 മുതൽ മാതംഗി സത്യമൂർത്തി, കോട്ടയം വീരമണി,ഹരിരാഗ് നന്ദൻ ,വത്സല രാമകൃഷ്ണൻ, വത്സല ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കുന്ന പഞ്ചരത്‌നകീർത്താലാപനം,10 മുതൽ ഭക്തിഗാനതരംഗിണി, 12ന് ലക്ഷ്മീനരസിംഹപൂജ, 1 മുതൽ നരസിംഹസ്വാമിയുടെ പിറന്നാൾ സദ്യ. വൈകിട്ട് 6.30ന് ദീപാരാധന.