tomy

തൊടുപുഴ : ചാഴികാട്ട് ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു ഉദ്ഘാടനം ചെയ്തു. 42 സംവത്സരങ്ങളായി ആശുപത്രിയുടെ ഗൈനക്കോളജി വിഭാഗത്തിൽ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന വത്സമ്മ ജോസഫിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ഡോ. മീന സോമൻ ആദരിച്ചു. ജനറൽ മാനേജർ തമ്പി എരുമേലിക്കര, ചീഫ് നഴ്‌സിംഗ് ഓഫീസർ ഷിനി തോമസ്, അസിസ്റ്റന്റ് നഴ്‌സിംഗ് സൂപ്രണ്ടുമാരായ സന്ധ്യ സത്യൻ, മിനി ജോഷി എന്നിവർ സംസാരിച്ചു.