തൊടുപുഴ : പൊതുവിദ്യാലയങ്ങളിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി അദ്ധ്യാപകർക്കായി കൈറ്റിന്റെ നേത്യത്വത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് പരിശീലനം നടത്തും. അടുത്ത ബാച്ചുകൾ 14-16, 15-17, 20-22, 23-25, 27-29 തീയതികളിലാണ്. തൊടുപുഴ എ.പി.ജെ. അബ്ദുൾ കലാം സ്കൂൾ സെന്റ്. ജോർജ്ജ് ഹയർസെക്കൻഡറി സ്കൂൾ കട്ടപ്പന, സെന്റ്. ആന്റണീസ് ഹൈസ്കൂൾ, മുണ്ടക്കയം എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം. സ്കൂൾ മേധാവികൾക്ക് അദ്ധ്യാപകരെ ട്രെയിനിംഗ് മാനേജമെന്റ് സിസ്റ്റം വഴി നേരിട്ട് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇനിയും പരിശീലനം നേടാനുള്ള അദ്ധ്യാപകരെ എല്ലാ സ്കൂൾ മേധാവികളും രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.