കോട്ടയം: പ്രകൃതി സ്നേഹം വളർത്തുക, പ്രകൃതിസംരക്ഷണ സന്ദേശം പകർന്നു നൽകുക, പ്രകൃതിയെ കൂടുതൽ അറിയുക എന്നീ ലക്ഷ്യങ്ങളോടെ ആലപ്പുഴ ജില്ലയിലെ ചിത്രകാരികളുടെ കൂട്ടായ്മയായ കളേഴ്സ് ഓഫ് വെനീസ് വുമൺ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ , സമ്മർ 24ചിത്ര പ്രദർശനം കോട്ടയം പബ്ലിക് ലൈബ്രറി കാനായി ആർട്ട് ഗ്യാലറിയിൽ 19 മുതൽ 25 വരെ നടക്കും.
19ന് ഉച്ചകഴിഞ്ഞ് 2.30ന് ചിത്രകാരൻ ആർട്ടിസ്റ്റ് റ്റി.ആർ ഉദയകുമാർ ഉദ്ഘാടന ചെയ്യും. ചിത്രകാരികളായ ആശ എം.എസ്, അശ്വതി.ജി, ഹണി ഹർഷൻ, ജയരാജലക്ഷ്മി, ജൂബി സോമൻ, കീർത്തി രാജീവ്, മിനു മോഹൻ, മോളി.എം, ഷീബ ജോഷി, സുനിത കെ.എസ്, ശ്രീലത തുടങ്ങിയവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നതെന്ന് ഗ്രൂപ്പ് കോഓർഡിനേറ്റർ മിനു മോഹൻ അറിയിച്ചു.