കോട്ടയം : പൊതുപ്രവർത്തനങ്ങളിലും പ്രസംഗകലകളിലും താല്പര്യമുള്ളവരെ തെരഞ്ഞെടുത്ത് വേൾഡ് പീസ് മിഷൻ-വിമൻ എംപവർമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ട്രെയിൻ ദ ട്രെയിനർ പ്രോഗ്രാം സമാപിച്ചു.
കേരള വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. വേൾഡ് പീസ് മിഷൻ ഫൗണ്ടർ ചെയർമാൻ ഡോ.സണ്ണി സ്റ്റീഫൻ ആദ്ധ്യക്ഷത വഹിച്ചു. വേൾഡ് പീസ് മിഷൻ വുമൺ എമ്പവർമെന്റ് ഗ്ലോബൽ ഡയറക്ടർ ഡോളി മാത്യു, അസിസ്റ്റന്റ് ഡയറക്ടർ മിനി പോൾ എന്നിവർ പങ്കെടുത്തു. ഇന്റർനാഷണൽ എച്ച്.ആർ.ഡി ഡയറക്ടർ ടോം സക്കറിയ ക്ലാസുകൾക്ക് നേതൃത്വം നൽകി. ചെയർമാൻ ഡോ.സണ്ണി സ്റ്റീഫൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.