കോട്ടയം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ പിന്നണി ഗായകൻ പി.ജയചന്ദ്രന്റെ എൺപതാം പിറന്നാളിന്റെ നിറവിലേക്കായി ഭാവഗീതിക @ 80 എന്ന പേരിൽ പാട്ട്കൂട്ടം 19ന് 2.30ന് കുമരകം പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ നടത്തും. സംഗീത സംവിധായകൻ വി.കെ വിജയൻ മുക്കട ഉദ്ഘാടനം ചെയ്യും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധധ്യാ സാബു വിശിഷ്ടാതിഥിയായിരിക്കും. സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനീഷ് കുമരകത്തെ അനുമോദിക്കും. ജയചന്ദ്രൻ പാടിയ ഗാനങ്ങൾ പാട്ടുകൂട്ടത്തിൽ ലൈവ് ഓർക്കസ്ട്രയിലൂടെ ആലപിക്കുന്നതിന് അവസരമുണ്ടെന്ന് പ്രസിഡന്റ് എം.എൻ ഗോപാലൻശാന്തിയും സെക്രട്ടറി എസ്.ഡി പ്രേംജിയും അറിയിച്ചു