meeting

കോട്ടയം : മെഗാ ക്രൈസ്‌തവ സംഗമത്തിനു (പ്രത്യാശോത്സവം2024) കോട്ടയം വേദിയാകും. നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിൽ നവംബർ 27 മുതൽ 30 വരെ നടക്കുന്ന സമ്മേളനത്തിന്റെ ആലോചനായോഗം ഇന്ന് 3.30ന് കോട്ടയം ഐ.പി.സി തിയോളജിക്കൽ സെമിനാരിയിൽ നടക്കും.

ദക്ഷിണ കൊറിയ ക്രൈസ്‌തവ സഭയായ യോഡോ ഫുൾ ഗോസ്‌പൽ സഭ സീനിയർ പാസ്റ്ററും പ്രഭാഷകനുമായ റവ.യങ് ഹൂൺ ലീ, റവ.ഡി.മോഹൻ, റവ.വി.ജോൺസൻ, സാമുവൽ പട്ട തുടങ്ങിയവർ കൈസ്തവ സംഗമത്തിൽ പങ്കെടുക്കും. വിവിധ ക്രിസ്‌ത്യൻ സംഗീത ബാൻഡുകളും സംഗീതജ്ഞരും മുന്നൂറോളം പേരടങ്ങുന്ന ഗായകസംഘം അണിനിരക്കുന്ന സംഗീതനിശയും സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടാകും.

പകൽ പവർ കോൺഫറൻസുകളും യൂത്ത് മീറ്റിങ്ങുകളും നടക്കുമെന്ന് പാസ്റ്റർ ഡോ.കെ.സി.ജോൺ, റവ.ആർ.ഏബ്രഹാം, ജോയി താനവേലി ജോൺസൺ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു