march

കോട്ടയം: ജാതി സെൻസസ് നടത്തുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വേലൻ ഏകോപനസമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ 15ന് രാവിലെ സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ സംസ്ഥാന ഭാരവാഹികളായ കെ കെ ശശി, എം.എസ് ബാഹുലേയൻ, സി.കെ അജിത് കുമാർ ആർ മുരളി, കമലാസനൻ പി.ജി എന്നിവർ അറിയിച്ചു.

തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്നും രാവിലെ 10ന് ആരംഭിക്കുന്ന മാർച്ചിൽ ആയിരക്കണക്കിനു പ്രവർത്തകർ പങ്കെടുക്കും.