രാമപുരം : രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിച്ചു. ഇനി മുതൽ രാമപുരം കോളേജിലെ ബി.സി.എ, ബി.ബി.എ മുതലായ കോഴ്‌സുകൾ എ.ഐ.സി.ടി.ഇ യൂണിവേഴ്‌സിറ്റിയുടെ കീഴിലായിരിക്കും പ്രവർത്തിക്കുന്നത്. നിലവിൽ എം.ജി യൂണിവേഴ്‌സിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന കോളേജിലെ ഈ കോഴ്‌സുകളാണ് എ.ഐ.സി.ടി.ഇയുടെ കീഴിലേക്ക് മാറുന്നത്. കോളേജിന് എ.ഐ.സി.ടി.ഇയുടെ അംഗീകാരം ലഭിച്ചത് കോളേജിന്റെ നാളിതുവരെയുള്ള മികച്ച സേവനത്തിന് ലഭിച്ച അംഗീകാരമാണെന്ന് മാനേജർ ഫാ. ബർക്ക്മാൻസ് കുന്നുംപുറം അനുമോദന സമ്മേളനത്തിൽ അറിയിച്ചു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് , അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.