paddy

കുമരകം: പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് സപ്ലൈക്കോയ്ക്ക് നെല്ല് നൽകിയിട്ട് ഒന്നരമാസത്തിലേറെയായി. പണം നൽകാൻ സർക്കാർ അനുമതിയായെങ്കിലും പി.ആർ.എസ് പ്രകാരമുള്ള പണം ലഭിക്കാൻ എസ്.ബി.ഐയുടെ കനിവിനായി കാത്തുനിൽപ്പിലാണ് കർഷകർ. എസ്.ബി.ഐ കുമരകം ശാഖ വഴി പി.ആർ.എസ് രേഖകൾ സമർപ്പിച്ച കർഷകരാണ് പണം ലഭിക്കാതെ വലയുന്നത്. ബാങ്ക് നിന്ന് ഫോണിൽ വിളിച്ച് അറിയ്ക്കുന്ന മുറയ്ക്ക് കർഷകർ ബാങ്കുമായി ബന്ധപ്പെട്ടാൽ മതിയെന്നും അത്യാവശ്യക്കാർ മറ്റ് ശാഖകളിൽ പോകാനുമാണ് അധികൃതർ പറയുന്നത്.

പ്രതിഷേധം ശക്തം

കർഷകർക്ക് നെൽവില നൽകാൻ സർക്കാർ അനുമതി നൽകിയെങ്കിലും ജോലിത്തിരക്ക് പറഞ്ഞ് കർഷകരുടെ തുക വിതരണം മാറ്റിവയ്ക്കുണ ബാങ്കുകളുടെ നിലപാടിൽ പ്രതിഷേധം ശക്തമാണ്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.