കാഞ്ഞിരപ്പള്ളി: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ഉത്തർപ്രദേശ് ഷാജഹാൻപൂർ സ്വദേശി സാജിദ് (29) നെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും സുഹൃത്തുക്കളും ചേർന്ന് ബന്ധു കൂടിയായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, സി.പി.ഓമാരായ അരുൺ, പീറ്റർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.