ഞീഴൂർ: എസ്.എൻ.ഡി.പി യോഗം 124 നമ്പർ ഞീഴൂർ ശാഖായോഗം ശ്രീനാരായണ ഗുരുദേവ മന്ദിരത്തിലെ 46-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് ആഘോഷിക്കും. രാവിലെ 7 ന് വിശേഷാൽ ഗുരുപൂജയും മറ്റ് വഴിപാടുകളും, 8 ന് സമൂഹപ്രാർത്ഥന, 10 ന് നടക്കുന്ന പ്രതിഷ്ഠാ സമ്മേളനം കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി എം. ബാബു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി പി.എസ് വിജയൻ, വൈസ് പ്രസിഡന്റ് വി.എൻ മോഹനൻ, ഒ.എം. സഹദേവൻ, അനിൽകുമാർ കുന്നേൽ എന്നിവർ പ്രസംഗിക്കും. 12 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് സർവൈശ്വര്യ പൂജ, നെയ്യ് വിളക്ക് എന്നിവ നടക്കുമെന്ന് സെക്രട്ടറി പി.എസ് വിജയൻ അറിയിച്ചു.