innova

കട്ടപ്പന :പിക്കപ്പ് ജീപ്പിൽ ഇടിച്ചശേഷം നിർത്താതെപോയ ഇന്നോവ നാട്ടുകാർ തടഞ്ഞിട്ട് പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കാഞ്ചിയാർ പള്ളിക്കവലയിലാണ് അപകടം. അപകടശേഷം കാർ നിർത്താതെ കോട്ടയം റൂട്ടിലേക്ക് ഓടിച്ചുപോകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ലബ്ബക്കടയിൽ നാട്ടുകാർ കാർ തടഞ്ഞിട്ടശേഷം കട്ടപ്പന സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനമോടിച്ച തിരുവനന്തപുരം സ്വദേശി ആഷിക്കിനെതിരെ പൊലീസ് കേസെടുത്തു. അപകടസമയം ആഷിക്കിനൊപ്പം മൂന്നുപേർ കൂടി കാറിലുണ്ടായിരുന്നു.